സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു

കൊല്ലം: സിപിഐ എം 12 അംഗ കൊല്ലം ജില്ലാസെക്രട്ടറിയറ്റ് രൂപീകരിച്ചു. എസ് സുദേവൻ, ജോർജ് മാത്യു, എം ശിവശങ്കരപ്പിള്ള, ബി തുളസീധരക്കുറുപ്പ്, എക്‌സ് ഏണസ്‌റ്റ്, എസ് വിക്രമൻ, വി കെ അനിരുദ്ധൻ, ടി മനോഹരൻ, പി എ എബ്രഹാം, എസ് എൽ സജികുമാർ, കെ സേതുമാധവൻ, അഡ്വ.സബിതബീഗം എന്നിവരെയാണ് തെരഞ്ഞെടുത്തത്.
ജില്ലാകമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ എൻ ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ബിജു, കെ കെ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.









0 comments