print edition വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം

ഷഫീഖ് കുന്നത്ത് മുസ്ലിംലീഗ് തിരൂർ മണ്ഡലം സെക്രട്ടറി
തിരൂർ: ജൂനിയർ ക്ലർക്കായി സ്ഥാനക്കയറ്റത്തിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയ മുസ്ലിംലീഗ് തിരൂർ മണ്ഡലം സെക്രട്ടറിയും വെട്ടം സഹകരണ ബാങ്ക് ജീവനക്കാരനുമായ കുന്നത്ത് ഷഫീഖിനെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ എം വെട്ടം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
2014–ൽ പ്യൂണായി ബാങ്കിൽ ജോലിക്ക് കയറിയ ഷഫീഖ് സ്ഥാനക്കയറ്റത്തിനാണ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇത് സംബന്ധിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പ് യുഡിഎഫ് ഭരിക്കുന്ന വെട്ടം സഹകരണ ബാങ്ക് ഭരണസമിതിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, പൊലീസിൽ പരാതി നൽകാൻ ബാങ്ക് ഭരണസമിതി തയ്യാറായില്ല. ഇതേ തുടർന്ന് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പിനും പൊലീസിനും പരാതി നൽകിയിരുന്നു.
ലീഗ് മണ്ഡലം സെക്രട്ടറിക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ബഷീർ കൊടക്കാട്, സി പി റസാഖ്, എൻ എസ് ബാബു, പി വി രാജു എന്നിവർ പങ്കെടുത്തു.









0 comments