എൽഡിഎഫ് വിജയത്തിന് പാർടിയുടെ പങ്ക് നിറവേറ്റും : ബിനോയ് വിശ്വം

ആലപ്പുഴ
വരുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെ വിജയത്തിനുവേണ്ടി പാർടിയുടെ പങ്ക് നിറവേറ്റുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർടി ഏൽപ്പിച്ചിരിക്കുന്ന ദൗത്യം ഗൗരവമേറിയതാണ്. സംസ്ഥാന സമ്മേളനത്തിൽ എൽഡിഎഫിനെ ശക്‌തിപ്പെടുത്താനുള്ള ചർച്ചകളാണ് ഉണ്ടായത്. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ ശക്‌തമായ ബദൽനയം ഉയർത്തുന്ന കേരളത്തിലെ സർക്കാരിനെ സാന്പത്തികമായി ഞെരുക്കാൻ അവർ ശ്രമിക്കുന്നു. ഇത് ക്യൂബയോട് അമേരിക്ക ചെയ്യുന്നതിന് സമാനമാണ്. ഇതിനുമുന്നിൽ എൽഡിഎഫ് മുട്ടുകുത്തില്ല. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവർണമാർ ആർഎസ്‌എസിന്റെ ചട്ടുകങ്ങളായി. രാജ്‌ഭവനെ ബിജെപിയുടെ ക്യാന്പ് ഓഫീസാക്കി മാറ്റുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ വൈസ്രോയിയെപ്പോലെ കേന്ദ്രസർക്കാരിനുവേണ്ടി പ്രവർത്തിക്കുന്ന ഗവർണറെ ആവശ്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.









0 comments