സമ്മേളനവേദിയിൽ വൈറലായി നിഹാരയുടെ ‘കുട്ടിക്ലിക്കു’കൾ

സിപിഐ എം ജില്ലാ സമ്മേളന നഗരിയിൽ ചിത്രം പകർത്താനെത്തിയ നിഹാര ബാബുവിനെ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ അഭിനന്ദിക്കുന്നു
നിധിൻ രാജു
Published on Feb 05, 2025, 04:21 PM | 1 min read
സീതാറാം യെച്ചൂരി നഗർ(തൊടുപുഴ): സിപിഐ എം ജില്ലാ സമ്മേളന നഗരിയിൽ ശ്രദ്ധനേടി കുട്ടിഫോട്ടോഗ്രാഫർ നിഹാര ബാബു. സമ്മേളനത്തിനെത്തിയ കേന്ദ്ര–സംസ്ഥാന നേതാക്കളുടെ ‘കാൻഡിഡ്’ ചിത്രങ്ങൾ പകർത്തി, ഏഴാംക്ലാസുകാരി അവരുടെ അരികിലെത്തി.
എല്ലാവരും സ്‌നേഹപൂർവം ആശ്ലേഷിച്ചു. വെള്ളത്തൂവൽ ഈട്ടിക്കാനത്തിൽ ഇ കെ ബാബുവിന്റെയും ആശാലതയുടെയും മകളാണ്. ആനച്ചാലിൽ കൃഷ്‌ണാ ഫോട്ടോസ് സ്റ്റുഡിയോ ഉടമയായ അച്ഛനിൽനിന്നും ചെറുപ്പത്തിലേ പകർന്നുകിട്ടിയതാണ് ഫോട്ടോഗ്രഫിയോടുള്ള കമ്പം. ലോക്ക്‌ഡൗൺകാലത്ത് വീട്ടിൽ അതിഥിയായെത്തിയ ക്യാമറയിൽ വീട്ടിലെ പൂച്ചയുടെയും സമീപത്തെത്തിയ പക്ഷികളുടെയും ചിത്രങ്ങഴെടുത്താണ് ‘പ്രൊഫഷണ’ലായി തുടങ്ങിയത്. അച്ഛന്റെ തൊഴിലിടങ്ങളിൽ സഹായിയായി പോകാനും നിഹാരക്കിഷ്‌ടമാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആകണമെന്നാണ് ആഗ്രഹം. കുഞ്ചിത്തണ്ണി ജിഎച്ച്‌എസിലെ വിദ്യാർഥിയാണ്.









0 comments