സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

ഇടുക്കി: നാടിന്റെ മോചനത്തിനും ജനതയുടെ അവകാശത്തിനുമായുള്ള പോരാട്ട വഴികളിൽ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളായവർക്ക് സ്‍മരണാഞ്ജലി അർപ്പിച്ച് സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം.
പ്രതിനിധിസമ്മേളനം ചൊവ്വാഴ്‌ച രാവിലെ 10.30ന് സീതാറാം യച്ചൂരി നഗറിൽ(ലിസ് ഗ്രൗണ്ട്, തൊടുപുഴ) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 15 ഏരിയ കമ്മിറ്റികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 319 പ്രതിനിധികളും 39 ജില്ലാ കമ്മിറ്റിയംഗങ്ങളും അടക്കം 358 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. തോമസ് ഐസക്, കെ കെ ശൈലജ, എളമരം കരീം, കെ രാധാകൃഷ്‍ണൻ, പി രാജീവ്, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ കെ ജയചന്ദ്രൻ, വി എൻ വാസവൻ, എം സ്വരാജ്, പുത്തലത്ത് ദിനേശൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, എം എം മണി എംഎൽഎ, ജില്ലാ സെക്രട്ടറി സി വി വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.









0 comments