‍അഴിമതിയിൽ കർണാടക ഒന്നാം സ്ഥാനത്ത്: സിദ്ധാരാമയ്യയു‌ടെ സാമ്പത്തിക ഉപദേഷ്ടാവ്

karnataka
വെബ് ഡെസ്ക്

Published on Apr 09, 2025, 05:36 PM | 1 min read

ന്യൂഡൽഹി: രാജ്യത്ത് അഴിമതിയിൽ ഒന്നാം സ്ഥാനം കർണാടകയ്ക്കാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയു‌ടെ സാമ്പത്തിക ഉപദേഷ്ടാവ് ബസവരാജ് രയ്യാ റെഡ്ഡി. അഴിമതിയിൽ കർണാടകം ഒന്നാം സ്ഥാനത്താണെന്ന് രയ്യാ റെഡ്ഡി പറഞ്ഞു.


ആരാണ് അധികാരത്തിൽ എന്നതിന് പ്രാധാന്യമില്ല, അഴിമതി പടർന്നുപിടിക്കുകയാണ്. കർണാടക ഒന്നാം സ്ഥാനത്താണ്. യെൽഭൂർ​ഗ എംഎഎൽഎ കൂടിയായ ബസവരാജ് രയ്യാ റെഡ്ഡി പറഞ്ഞു. കൊപ്പലിൽ റീജ്യണൽ ഇംബാലവൻസ് റിഡ്രസൽ കമ്മറ്റിയുമായി നടത്തിയ ആശയവിനിമയത്തിലാണ് അദ്ദേഹം കോൺ​ഗ്രസ് സർക്കാരിനെ വെട്ടിലാക്കിയത്.


വിവിധ പ്രൊജക്ടുകളുടെ ഭാ​ഗമായി നടക്കുന്ന സാധാരണ ജോലികളിൽ വലിയ അഴിമതിയാണുണ്ടാകുന്നത്. അമ്പത് മുതൽ അറുപത് വയസ് വരെയായിരുന്നു മുമ്പ് കെട്ടിടങ്ങളു‌ടെ ആയുസ്. ഇന്ന് അത് പത്ത് വർഷമായി മാറിയിരിക്കുന്നു. കല്യാണ എന്ന പ്രദേശത്താണ് സംസ്ഥാനത്തെ ഏറ്റവുമധികം അഴിമതി നടക്കുന്നത്.


പ്രാദേശികമായ അന്തരങ്ങൾ എങ്ങനെയാണ് അഴിമതി നിരന്തരമായി തുടരുമ്പോൾ അഭിസംബോധന ചെയ്യാനാകുക. ജനപ്രതിനിധികൾ പറയുന്നത് അതേ പോലെ തന്നെയാണ് ഉദ്യോ​ഗസ്ഥരും പറഞ്ഞുവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home