ജനകീയ സഹകരണക്കുതിപ്പ്‌ ; സഹകരണപ്രസ്ഥാനത്തെ ജനകീയമാക്കി സർക്കാർ

cooperative sector in kerala
വെബ് ഡെസ്ക്

Published on May 20, 2025, 02:55 AM | 1 min read


തിരുവനന്തപുരം

അടിസ്ഥാന സൗകര്യ വികസനത്തിൽ ബദൽശക്തിയാകാൻ സഹകരണപ്രസ്ഥാനത്തെ ജനകീയമാക്കുകയാണ് സർക്കാർ. ആധുനിക സാങ്കേതികവിദ്യകൾ നടപ്പാക്കി. കേരളാബാങ്കിന്റെ രൂപീകരണം വലിയ മാറ്റത്തിന്‌ വഴിതെളിച്ചു.


നാലുവർഷത്തിനിടെ 95 കോടി രൂപയുടെ ധനസഹായം

● 10.69 ലക്ഷം കുടുംബങ്ങൾക്ക്‌ നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ സഹായം

● സഹകരണ പുനരുദ്ധാരണ നിധി യാഥാർഥ്യമായി

● മെറ്റീരിയൽ ബാങ്കുകൾ, നഴ്‌സിങ് കോളേജ്, ഔഷധസസ്യ സംസ്‌കരണകേന്ദ്രം, അക്ഷരം ഭാഷാസാഹിത്യ സാംസ്‌കാരിക മ്യൂസിയം, കാപ്‌കോസ്, പാപ്‌കോസ് പദ്ധതികൾ, യുവജന സഹകരണ സംഘങ്ങൾ, പട്ടികജാതി-പട്ടികവർഗ യുവസംഘങ്ങൾ, യുവമിത്ര വായ്പ പദ്ധതി എന്നിങ്ങനെ വൈവിധ്യമാർന്ന പദ്ധതികൾ

●സഹകരണ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ ടീം ഓഡിറ്റ്‌

●ആമസോൺ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഓൺലൈൻ വിപണി

●വീട്‌ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കെയർഹോം പദ്ധതി

●16390 നിയമനങ്ങൾ

●സ്റ്റാർട്ടപ്‌, എംഎസ്‌എംഇ സംരംഭങ്ങളിലൂടെ അഞ്ച് ലക്ഷം തൊഴിൽ

●സഹകാരി സാന്ത്വനം, റിസ്‌ക് ഫണ്ട്, കുടുംബത്തിന് ഒരു കരുതൽധനം ധനസഹായ പദ്ധതികൾ



deshabhimani section

Related News

View More
0 comments
Sort by

Home