താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി; ഗതാഗത കുരുക്ക്

ഫയൽ ചിത്രം
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരം ആറാം വളവില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി. രാത്രി ഒന്നരയോടെയാണ് കണ്ടെയ്‌നര്‍ ലോറി ചുരത്തിൽ കുടുങ്ങിയത്. രാവിലെ 6 മണിയോടെ ക്രയിന്‍ ഉപയോഗിച്ച് ലോറി മാറ്റി.
ചുരമിറങ്ങുമ്പോൾ കണ്ടയ്‌നര്‍ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയായിരുന്നു. കണ്ടയ്‌നര്‍ ലോറി നീക്കം ചെയ്തെങ്കിലും ചുരത്തില്‍ ഗതാഗത കുരുക്ക് തുടരുകയാണ്. ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയുണ്ട്. ചെറുവാഹനങ്ങള്‍ മാത്രമാണ് ഒന്നര മുതല്‍ ആറു വരെ ചുരത്തിലൂടെ കടന്നുപോയത്.









0 comments