1,800 സഹകരണ ഓണച്ചന്ത 26 മുതൽ ; 13 ഇനം സബ്‌സിഡി നിരക്കിൽ

പാലക്കാട്
ഓണത്തിന് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇത്തവണ 1,800 സഹകരണ– കൺസ്യൂമർഫെഡ് ഓണച്ചന്തകൾ 26 മുതൽ സെപ്‌തംബർ നാലുവരെ പ്രവർത്തിക്കും. സഹകരണ മേഖലയിൽ 1,585 പ്രത്യേകം ഓണച്ചന്തകളും കൺസ്യൂമർഫെഡിന്റെ 165 ത്രിവേണി സ്‌റ്റോറുകൾ ഓണച്ചന്തകളായും പ്രവർത്തിക്കും. ജില്ലാ –സംസ്ഥാനതലത്തിൽ 50 ചന്തയും തുറക്കും. 13 ഇനം സബ്‌സിഡി നിരക്കിൽ ലഭിക്കും. മറ്റ് സാധനങ്ങൾക്കും വിലക്കുറവുണ്ടാകും.
റേഷൻകാർഡിന്റെ അടിസ്ഥാനത്തിലാണ് വിതരണം. എട്ടുകിലോ അരി (ജയ, കുറുവ), രണ്ടുകിലോ പച്ചരി എന്നിവയാണ് സബ്‌സിഡി നിരക്കിൽ നൽകുക. ജയ അരി, കുറുവ അരി, കുത്തരി എന്നിവ കിലോ 33 രൂപ നിരക്കിലും പച്ചരി 29 രൂപയ്‌ക്കും ലഭിക്കും. വെളിച്ചെണ്ണ ലിറ്ററിന് 349 രൂപയാണ്. പഞ്ചസാര കിലോ 34.65 രൂപ, ചെറുപയർ– 90, വൻകടല –65, ഉഴുന്ന്– 90, വൻപയർ–70, തുവരപ്പരിപ്പ്– 93, മുളക്–115.50, മല്ലി (500 ഗ്രാം)–40.95 രൂപ നിരക്കിലുമാണ് സബ്‌സിഡിയോടെ ലഭിക്കുക. മറ്റ് കമ്പനി ഉൽപ്പന്നങ്ങളും വിലക്കുറവില്‍ വാങ്ങാം.
ഗുണനിലവാര പരിശോധനയ്‌ക്ക് എല്ലാ ജില്ലയിലും ക്വാളിറ്റി ഇൻസ്‌പെക്ടർമാരെ നിയമിച്ചു. ഗോഡൗണുകളിൽ പരിശോധിച്ചശേഷമേ വിപണിയിലേക്ക് സാധനങ്ങൾ എത്തൂ. തിരുവനന്തപുരം– 160, കൊല്ലം–167, പത്തനംതിട്ട–107, ആലപ്പുഴ–118, കോട്ടയം–114, ഇടുക്കി–84, എറണാകുളം–173, തൃശൂർ–168, പാലക്കാട്–100, മലപ്പുറം–126, കോഴിക്കോട്–170, വയനാട്––22, കണ്ണൂർ –145, കാസർകോട്–85 എന്നിങ്ങനെയാണ് സഹകരണ–കൺസ്യൂമർഫെഡ് ഓണച്ചന്തകൾ. സംസ്ഥാന ഉദ്‌ഘാടനം 26ന് വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.









0 comments