print edition കോൺഗ്രസ് നേതാവ് രാജിവച്ച് ആർജെഡിയിൽ ; ജില്ലാപഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാകും

കൽപ്പറ്റ
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാജിവച്ച് ആർജെഡിയിൽ ചേർന്നു. കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി വി വേണുഗോപാലാണ് രാജിവച്ചത്. ഇദ്ദേഹം വയനാട് ജില്ലാ പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും.
കോൺഗ്രസിൽനിന്ന് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നും ഇതിനുപിന്നിൽ നേതാക്കളുടെ സ്വാർഥ താൽപ്പര്യമാണെന്നും വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഷങ്ങളായി കോൺഗ്രസിൽ പ്രവർത്തിക്കുന്നു. നേതാക്കളുടെ നിരന്തര അവഗണനയിലാണ് പാർടി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മൂപ്പൈനാട് മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ബത്തേരി ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വടുവൻചാൽ ചെല്ലങ്കോട് സ്വദേശിയായ വേണുഗോപാൽ വയനാട് ഡിസിസി മുൻ പ്രസിഡന്റ് പി വി ബാലചന്ദ്രന്റെ സഹോദരനാണ്.
ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ഹംസ, ജില്ലാ പ്രസിഡന്റ് ഡി രാജൻ, സംസ്ഥാനകമ്മിറ്റിയംഗം പി കെ അനിൽകുമാർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.








0 comments