വി ടി ബൽറാമിനെതിരെ യൂത്ത് കോൺഗ്രസ്; വാഴ്ത്തുപാട്ടുകാർക്ക് സീറ്റ് കൊടുത്ത് കഴിഞ്ഞോയെന്ന് പോസ്റ്റുകൾ; കെപിസിസിക്ക് പരാതി

vt balram.
വെബ് ഡെസ്ക്

Published on Nov 18, 2025, 06:24 PM | 1 min read

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ വി ടി ബൽറാം അനാവശ്യ ഇടപെടൽ നടത്തിയെന്നാരോപിച്ച് വി ടി ബൽറാമിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഒ കെ ഫാറൂഖിന് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സീറ്റ് നൽകാഞ്ഞതിനെ തുടർന്നാണ് പൊട്ടിത്തെറി. ഇഷ്ടക്കാർക്കും വിദൂഷകന്മാർക്കും വാഴ്ത്തുപാട്ടുകാർക്കും സീറ്റ് കൊടുത്ത് കഴിഞ്ഞോ എന്ന തരത്തിലാണ് പോസ്റ്റുകൾ ബൽറാമിനെതിരെ പ്രചരിക്കുന്നത്.


സ്ഥാനാർഥി പ്രഖ്യാപനത്തിൽ കോൺ​ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി പാലക്കാട്ട് നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ടരാജി നടന്ന സാഹചര്യത്തിൽ ഈ സംഭവം നേതൃത്വത്തിന്റെ കുഴപ്പിച്ചിരിക്കുകയാണ്. കുന്നത്തൂർമേട് നോർത്ത് വാർഡിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് ഡിസിസി അം​ഗം, കോൺ​ഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ഉൾപ്പെടെ അൻപതിലേറെ പേരാണ് രാജിവെച്ചിരിക്കുന്നത്. പ്രവർത്തകർ ഡിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി.


പാലക്കാട് ഡിസിസിക്കെതിരെ ​ഗുരുതര പരാതിയുമായി മഹിള കോൺ​ഗ്രസ് നേതാവും രം​ഗത്തെത്തി. പല വാർഡുകളിലും പണംവാങ്ങി ഡിസിസി നേതൃത്വംം സീറ്റ് കച്ചവടം നടത്തിയെന്നാണ് മഹിളാ കോൺ​ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും പിരായിരിയിലെ മുൻ കൗൺസിലറുമായ പ്രീജ സുരേഷിന്റെ ആരോപണം.



deshabhimani section

Related News

View More
0 comments
Sort by

Home