അർധവാർഷിക പരീക്ഷ 15ന്‌ തുടങ്ങും; ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

sradha project
വെബ് ഡെസ്ക്

Published on Nov 18, 2025, 08:31 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇ‍ൗ അധ്യയന വർഷത്തെ അർധ വാർഷിക പരീക്ഷകൾ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടക്കും. പത്ത് വരെയുള്ള ക്ലാസുകളുടെ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. അഞ്ച് മുതൽ പത്ത് വരെയുള്ള വിദ്യാർഥികൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ. എൽപി ക്ലാസുകളിൽ പഠിക്കുന്നവർക്ക് 17 മുതൽ 23 വരെ പരീക്ഷകൾ നടക്കും. ഡിസംബർ 24 മുതലാണ് ക്രിസ്മസ് അവധി.


ഹയർ സെക്കൻഡറി വിഭാഗം പരീക്ഷ രണ്ട്‌ ഘട്ടമായാണ്‌. ആദ്യഘട്ടം 15നു തുടങ്ങി 23ന് അവസാനിക്കും. ഇതിനിടെയുള്ള ശനിയാഴ്ചയും പരീക്ഷയുണ്ടാകും. അവധിക്ക്‌ ശേഷം ജനുവരി ആറിനും പ്ലസ്‌ വണ്ണിനും പ്ലസ്‌ ടുവിനും ഒരു പരീക്ഷ വീതം നടക്കും. ഡിസംബർ 9, 11 തിയതികളിൽ രണ്ട് ഘട്ടമായാണ് സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 13നാണ് വോട്ടെണ്ണൽ.



deshabhimani section

Related News

View More
0 comments
Sort by

Home