മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി എസ്ഡിപിഐയിൽ ചേർന്നു
പെരുമ്പാവൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാജിവെച്ച് എസ്ഡിപിഐയിൽ ചേർന്നു. സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന പി പി കമാലിന്റെ മകൾ സുലേഖാ കമാലാണ് കോൺഗ്രസ് വിട്ടത്.
പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ 26-ാം വാർഡിൽ സുലേഖ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് ആദ്യം നേതാക്കള്‍ പ്രചരിപ്പിച്ചത്. തുടർന്ന് വീടുകൾ കയറി സുലേഖ പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സുലേഖയെ ഒഴിവാക്കി കോൺഗ്രസ് മറ്റൊരാളെ സ്ഥാനാർഥിയാക്കി. ഇതിനുപിന്നാലെയാണ് മകനൊപ്പം സുലേഖ എസ്ഡിപിഐയിൽ ചേർന്നത്. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിൽ ഉൾപ്പെടെ സുലേഖ പങ്കെടുത്തിട്ടുണ്ട്. മകൻ സഫീർ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ്.
കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.









0 comments