അമ്മക്കൂടണഞ്ഞ് 'നവംബർ' : അമ്മത്തൊട്ടിലിൽ പുതിയ അതിഥി

തിരുവനന്തപുരം : തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ഒരു പുതിയ അതിഥി കൂടി. ചൊവ്വ രാവിലെയാണ് അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞ് അമ്മത്തൊട്ടിലിലെത്തിയത്. അഡോപ്ഷൻ സ്റ്റേറ്റ് കോ- ഓർഡിനേറ്റർ സരിത എസ്, ഹെഡ് നഴ്സ് അജിത റാണി എന്നിവർ കുഞ്ഞിനെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകളും പരിശോധകളും നടത്തി. പൂർണ്ണ ആരോഗ്യവതിയായ കുഞ്ഞിന് 2.39 കിഗ്രാം ഭാരമുണ്ട്. സംസ്ഥാന ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി കുഞ്ഞിന് "നവംബർ " എന്ന് പേരിട്ടു.
ഒക്ടോബർ, നവംബർ മാസങ്ങളിലായി തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ മാത്രം 12 കുട്ടികളാണ് എത്തിയത്. ആറ് പെൺകുട്ടികളും ആറ് പേർ ആൺകുട്ടികളും. ദത്ത് നൽകൽ പ്രക്രിയ ആരംഭിക്കേണ്ടതിനാൽ കുട്ടിക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അറിയിച്ചു.









0 comments