എൻ എം വിജയന്റെ കുടുംബത്തെ സഹായിക്കാൻ കോൺഗ്രസ് തയാറാകണം: എം വി ഗോവിന്ദൻ

കോഴിക്കോട് : വയനാട്ടിൽ ആത്മഹത്യ ചെയ്‌ത ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാനും അവരെ സഹായിക്കാനും കോൺഗ്രസ് തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രണ്ട് കോടിയിലധികം രൂപയാണ് കുടുംബത്തിന് ബാധ്യതയുള്ളത്. ന്യായമായും മര്യാദയനുസരിച്ചും അത് കോൺഗ്രസ് ഏറ്റെടുക്കണം. കുടുംബാംഗങ്ങളെ മുഴുവൻ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments