ഡിഎൻഎ ഫലം കാത്ത് പൊലീസ്
പതിനഞ്ചുകാരി പ്രസവിച്ചു; കോൺഗ്രസ് നേതാവ് റിമാൻഡിൽ

കൽപ്പറ്റ
: പീഡനത്തിനിരയായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധനയുടെ ഫലം കാത്ത് പൊലീസ്. പനമരം പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് പതിനഞ്ചുകാരി പ്രസവിച്ചത്. മറ്റ് ജില്ലകളിൽ ഉൾപ്പെടെ കൊണ്ടുപോയി നിരവധി പേർ പീഡിപ്പിച്ചു. മൂന്നുമാസം മുമ്പാണ് പ്രസവിച്ചത്. കുഞ്ഞിന്റെ പിതാവിനെ കണ്ടെത്താനാണ് ഡിഎൻഎ പരിശോധന.
കോൺഗ്രസ് പ്രാദേശിക നേതാവ് ഉൾപ്പെടെ മൂന്നുപേർ കേസിൽ റിമാൻഡിലാണ്. കണിയാമ്പറ്റ മണ്ഡലം കോൺഗ്രസ് ഭാരവാഹി നെടിയേടത്ത് മോഹനൻ(56) ആണ് കഴിഞ്ഞ ദിവസം അറസ്‌റ്റിലായത്. കണിയാമ്പറ്റയിലെ പ്രധാന കോൺഗ്രസ് നേതാവായ ഇദ്ദേഹമാണ് പെൺകുട്ടിയെയും അമ്മയെയും വയനാട്ടിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
കേസിൽ നേരത്തെ അറസ്‌റ്റിലായ വിഷ്‌ണു, സുരേന്ദ്രൻ എന്നിവരും റിമാൻഡിലാണ്.









0 comments