കോൺഗ്രസ് സ്ത്രീകളെ അവഹേളിക്കുന്നു: 
ബൃന്ദ കാരാട്ട്

brinda karat article on modi's speech
വെബ് ഡെസ്ക്

Published on Aug 29, 2025, 12:00 AM | 1 min read

കോഴിക്കോട്‌: ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കായി പ്രതിരോധമൊരുക്കുന്ന കോൺഗ്രസ്‌ കേരളത്തിലെ സ്ത്രീകളെ അവഹേളിക്കുകയാണെന്ന്‌ സിപിഐ എം മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌ പറഞ്ഞു. ലൈംഗികാതിക്രമം പതിവാക്കിയ ഒരാളെ, രേഖാമൂലം പരാതിയില്ലെന്ന്‌ പറഞ്ഞ്‌ പ്രതിരോധിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത്‌ ഇരട്ടത്താപ്പാണ്‌.


ലൈംഗിക കുറ്റകൃത്യം നടത്തിയതിന്‌ പ്രഥമദൃഷ്ട്യാ തെളിവുള്ളതിനാലാണ്‌ എംഎൽഎയെ സസ്‌പെൻഡ്‌ ചെയ്തത്‌. നടപടിയെടുത്തുവെന്ന് പറയുന്നവർ തന്നെയാണ് പ്രതിരോധിക്കാനും രംഗത്ത് വരുന്നത്. പ്രതിരോധിക്കാനാണെങ്കിൽ എന്തിനാണ് സസ്‌പെൻഡ് ചെയ്തത്. കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതിൽ പ്രതിപക്ഷനേതാവിനും കോൺഗ്രസിനും യുഡിഎഫിനും ഉത്തരവാദിത്വമുണ്ടെന്നും ബൃന്ദ കോഴിക്കോട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home