സമഗ്ര നഗരനയ രൂപീകരണത്തിലും 'കേരള മോഡൽ'; അർബൻ കോൺക്ലേവ് സമാപിച്ചു

സമാപന സമ്മേളനം തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
കൊച്ചി: കേരളത്തിന്റെ ആദ്യ സമഗ്ര നഗരനയം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കേരള അര്‍ബന്‍ കോണ്‍ക്ലേവ് സമാപിച്ചു. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കോൺക്ലേവിൽ 34 സെഷനുകളിലായി 275 പ്രഭാഷകരാണ് പങ്കെടുത്തത്. 12 രാജ്യങ്ങളില്‍ നിന്നുള്ള അര്‍ബന്‍ അക്കാദമിക് മേഖലയിലെ വിദഗ്ധര്‍, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മൂന്നു മന്ത്രിമാരും നാല് മേയര്‍മാരും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള എട്ട് മേയര്‍മാര്‍ ഉൾപ്പെടെ 3115 പ്രതിനിധികള്‍ പങ്കെടുത്തു. മൂന്ന് ഹൈ ലെവൽ പൊളിറ്റിക്കൽ ഫോറം, അഞ്ച് പ്ലീനറി സെഷനുകൾ, പത്ത് പോളിസി സെഷനുകൾ, രണ്ട് ഫോക്കസ് സെഷനുകൾ, അഞ്ച് ഫയർ സൈഡ് ചാറ്റുകൾ, പതിനൊന്ന് റൗണ്ട് ടേബിൾ എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു കോൺക്ലേവ്.
സമാപന സമ്മേളനം തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍ ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തി. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, നഗരനയ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ എം സതീഷ്‌കുമാര്‍, ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, തദ്ദേശസ്വയംഭരണ സ്‌പെഷ്യല്‍ സെക്രട്ടറിമാരായ ടി വി അനുപമ, അദീല അബ്ദുള്ള, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് ഐഎസ്, അര്‍ബന്‍ ഡയറക്ടര്‍ സൂരജ് ഷാജി, റൂറല്‍ ഡയറക്ടര്‍ അപൂര്‍വ്വ തൃപാദി , കില ഡയറക്ടര്‍ എ നിസാമുദ്ദീന്‍, ദിവ്യ എസ് അയ്യര്‍, പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ ജിജു പി അലക്‌സ് എന്നിവർ സംസാരിച്ചു.









0 comments