വീടിനു മുന്നിൽ പോത്തിനെ കെട്ടുന്നത് ചോദ്യം ചെയ്തു; ഗൃഹനാഥനെ ആക്രമിച്ചതായി പരാതി

വെഞ്ഞാറമൂട്: വീടിനു മുന്നിൽ പോത്തിനെ കെട്ടുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ ആക്രമിച്ചു പരിക്കേൽപിച്ചതായി പരാതി.പേരുമല മൂഴിയിൽ യാസീൻ വില്ലയിൽ ഷാജഹാൻ(58)നാണ് മർദനമേറ്റത്.
മുഖത്തും ദേഹത്തും പരുക്കേറ്റ ഇയാളെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.കലുങ്കിൻമുഖം സ്വദേശിയായ ആളാണ് ആക്രമിച്ചതെന്നും ഹെൽത്ത് ഇൻസ്പെക്ടർക്ക് പരാതി നൽകിയെന്ന് ആരോപിച്ചാണ് മർദിച്ചതെന്നും വെഞ്ഞാറമൂട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.









0 comments