തിരുനെല്ലിയില്‍ ആദിവാസി വിധവയെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പീഡിപ്പിച്ചു

കൽപ്പറ്റ: തിരുനെല്ലി സ്വദേശിനിയായ ആദിവാസി വിധവയെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പീഡിപ്പിച്ചു. തിരുനെല്ലി പുളിമൂട് കുന്നിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാറേനാല്‍ വര്‍ഗീസ് (42) ആണ് യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 2023 എപ്രില്‍ മുതല്‍ പീഡിപ്പിച്ചതായും വിവരം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസില്‍ പരാതി നല്‍കി.
വിശ്വാസം മറയാക്കികൊണ്ട് മന്ത്രവാദത്തി ന്റെ പേരിൽ ആദിവാസി യുവതിയെ ക്രൂരമായി പീഡന ത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ സജീവ കോൺഗ്രസ് പ്രവർത്തകൻ വർഗീ സിനെ ഉടൻ അറസ്റ്റ് ചെയ്തു നിയമ നടപടി സ്വീകരിക്കണം എന്ന് സിപിഐഎം തിരു നെല്ലി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറി ടി കെ സുരേഷ്, കെ ആർ ജിതിൻ, മായ ദേവി, നിതിൻ കെ സി, ഹരിദാസൻ, മിനി, മീന സുരേഷ് എന്നിവർ സംസാരിച്ചു.









0 comments