കോസ്റ്റ് ​ഗാർഡ് ഹെലികോപ്റ്ററിന് കോളേജ് ​ഗ്രൗണ്ടിൽ അടിയന്തര ലാൻഡിങ്

coast guard helicopter
വെബ് ഡെസ്ക്

Published on Jun 19, 2025, 04:11 PM | 1 min read

കൊച്ചി : എറണാകുളത്ത് കോസ്റ്റ്​ഗാർഡിന്റെ ഹെലികോപ്റ്റർ കോളേജ് ​ഗ്രൗണ്ടിൽ അടിയന്തരമായി ലാൻഡ് ചെയ്തു. പരിശീലനപ്പറക്കലിന്റെ ഭാ​ഗമായി കോതമം​ഗലം പരിസരത്തുകൂടി പറന്നുകൊണ്ടിരുന്ന ഹെലികോപ്റ്ററാണ് കോതമം​ഗലം ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജ് ​ഗ്രൗണ്ടിൽ അടിയന്തര ലാൻഡിങ് നടത്തിയത്.


സാങ്കേതിക തകരാറും മോശം കാലാവസ്ഥയെത്തുടർന്ന് സി​ഗ്നൽ നഷ്ടമായതുമാണ് ലാൻഡിങ്ങിന് കാരണമെന്നാണ് വിവരം. പതിവ് തീരദേശ പട്രോളിങ്ങിലുണ്ടായിരുന്ന കോസ്റ്റ് ഗാർഡിന്റെ ചേതക് ഹെലികോപ്റ്ററായിരുന്നു ഇതെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. സുരക്ഷാ നടപടിയെന്നോണമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. കാലാവസ്ഥ അനുകൂലമായതിനെത്തുടർന്ന് ഹെലികോപ്റ്റർ യാത്ര പുനരാരംഭിക്കുകയും നെടുമ്പാശ്ശേരിയിലെ കോസ്റ്റ് ഗാർഡ് എയർ എൻക്ലേവിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തതായും ഉദ്യോ​ഗസ്ഥർ പറഞ്ഞു.


coast guard helicopter



deshabhimani section

Related News

View More
0 comments
Sort by

Home