'കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025'ന് തുടക്കമായി

തിരുവനന്തപുരം: കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025'ന് തുടക്കമായി. സായി എല്‍എന്‍സിപിയില്‍ നടക്കുന്ന പരിശീലന പരിപാടി കായിക യുവജന കാര്യാലയം ഡയറക്ടര്‍ വിഷ്ണുരാജ് പി ഐഎഎസ് ഉദ്ഘാടനം ചെയ്തു. സായി എല്‍എന്‍സിപി റീജിയണല്‍ ഹെഡും പ്രിന്‍സിപ്പലുമായ ഡോ. ജി കിഷോര്‍ അധ്യക്ഷനായ ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത് മുഖ്യാതിഥിയായി.
ചടങ്ങില്‍ റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസറും മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റനുമായ പി ഗോപിനാഥ്, ഹരേന്ദര്‍ സിംഗ്(ഹോക്കി), റംബീര്‍ സിംഗ് ഖോക്കര്‍ (കബഡി), എം എസ് ത്യാഗി (ഖോ-ഖോ), ഡോ. പ്രളയ് മജുംദാര്‍ (എക്‌സര്‍സൈസ് ഫിസിയോളജി), ഡോ. എം.എച്ച്. കുമാര (വോളിബോള്‍), കല്‍വ രാജേശ്വര് റാവു (ബാസ്‌ക്കറ്റ്‌ബോള്‍), ഡോ. പ്രദീപ് ദത്ത (ഐ/സി അക്കാദമിക്‌സ് അസോസിയേറ്റ് പ്രൊഫസര്‍, എസ്എഐ എല്‍എന്‍സിപിഇ), ഡോ. സദാനന്ദന്‍ വോളിബോള്‍), ഡോ. സോണി ജോണ്‍ (മത്സരങ്ങള്‍ക്കുള്ള മാനസിക തയ്യാറെടുപ്പുകളെക്കുറിച്ചുള്ള സെഷന്‍), അക്ഷയ് (സ്‌ട്രെങ്ന്ത് & കണ്ടീഷനിംഗും) എന്നിവര്‍ ചങ്ങില്‍ പങ്കെടുത്തു. ഡോ. പ്രദീപ് സി.എസ് (അഡീഷണല്‍ ഡയറക്ടര്‍, സ്‌പോര്‍ട്‌സ് & യൂത്ത് അഫയേഴ്‌സ്) സ്വാഗതവും, ഡോ. പി.ടി. ജോസഫ് (എച്ച്പിഎം, ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍) നന്ദിയും പറഞ്ഞു.
വിവിധ സെഷനുകളില്‍ എക്‌സര്‍സൈസ് ഫിസിയോളജി ഡോ.പ്രലയ് മജുംദാര്‍, മത്സരങ്ങള്‍ക്കുള്ള മനഃശാസ്ത്രപരമായ തയ്യാറെടുപ്പുകള്‍ ഡോ.സോണി ജോണ്‍, വോളിബോളില്‍ ഡോ.സദാനന്ദന്‍ & ഡോ.എം എച്ച് കുമാര, ബാസ്‌കറ്റ്‌ബോള്‍ കല്‍വ രാജേശ്വര റാവു, ഹോക്കി ഹരേന്ദര്‍സിംഗ്, ഖോഖോ മിസ് ത്യാഗി, കബഡി രാംവീര്‍ ഖോഖര്‍, മറ്റ് ഗെയിമുകള്‍/ഇവന്റ് സ്‌ട്രെങ്ന്ത് & കണ്ടീഷനിംഗും . അക്ഷയ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. രണ്ടു ഘട്ടമായി വിവിധ സെഷനുകളായി നടത്തുന്ന പരിശീലന പരിപാടിയുടെ ആദ്യ ഘട്ടം വെള്ളിയാഴ്ച് അവസാനിക്കും. രണ്ടാം ഘട്ടം അടുത്ത തിങ്കളാഴ്ച ആരംഭിക്കും, അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന രണ്ടാം ഘട്ടം അടുത്ത വെള്ളിയാഴ്ച സമാപന സമ്മേളനത്തോടെ സമാപിക്കും.









0 comments