സിഎംആർഎൽ ഹർജിയിൽ ഷോൺ ജോർജിന് തിരിച്ചടി

കൊച്ചി: സിഎംആർഎല്ലിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് ബിജെപി നേതാവ് ഷോൺ ജോർജിനെ വിലക്കി എറണാകുളം മുൻസിഫ് കോടതി.
സിഎംആർഎല്ലിനെതിരെ സമൂഹമാധ്യമങ്ങളിലും അല്ലാതെയും പരസ്യമായി ആരോപണങ്ങൾ ഉന്നയിക്കരുതെന്നാണ് അഡീഷണൽ സബ്‌ജഡ്‌ജി രേഷ്‌മ ശശിധരന്റെ ഉത്തരവ്. സിഎംആർഎല്ലിനെ അപകീർത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ള വിവരങ്ങളും വീഡിയോകളും നീക്കം ചെയ്യണമെന്നും ഉത്തരവിലുണ്ട്. മെറ്റ കമ്പനിക്കും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. സിഎംആർഎൽ നൽകിയ ഹർജിയിലാണ് ഉത്തരവ്.









0 comments