സിഎംആർഎൽ- എക്സാലോജിക് ഇടപാടുകൾ സുതാര്യം; ഹൈക്കോടതിയിൽ സത്യവാങ്മൂലം

കൊച്ചി: സിഎംആർഎല്ലുമായി എക്സാലോജിക് നടത്തിയ ഇടപാടുകള്‍ സുതാര്യമെന്ന് ടി വീണ. കരാർ പ്രകാരമുള്ള പണംകൈമാറ്റമാണ് നടന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി, തന്നെ മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ താറടിക്കാൻ ലക്ഷ്യമിട്ടാണെന്നും വീണ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. വിഷയത്തിൽ എ കെ ജി സെന്ററിന്റെ പേര് കൂട്ടിക്കെട്ടിയതിനു പിന്നിൽ പൊതുതാത്പര്യമല്ല, തന്നേയും പിതാവിനേയും ഉന്നമിട്ടുള്ള രാഷ്ട്രീയപ്രേരിത നീക്കങ്ങളാണെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.









0 comments