എ സോണിനിടെ സംഘർഷം: കെഎസ്‌യു–എംഎസ്എഫ് പ്രവർത്തകർ തമ്മിൽത്തല്ലി

സംഘർഷത്തിന്റെ വീഡിയോ ദൃശ്യം
മണ്ണാർക്കാട്: കലിക്കറ്റ് സർവകലാശാല എ സോൺ കലോത്സവത്തിനിടെ എംഎസ്എഫ് നേതാക്കളും കെഎസ്‌യു കോളേജ് യൂണിയൻ ഭാരവാഹികളും തമ്മിലടിച്ചു. മണ്ണാർക്കാട് നെല്ലിപ്പുഴ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന എ സോൺ ഭരതനാട്യ മത്സരത്തിന്റെ വിധിനിർണയവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം.
വ്യാഴം രാത്രി 12 ഓടെയാണ് സംഭവം. സംഘാടകരായ എംഎസ്എഫ് നേതാക്കളും ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ കെഎസ്‌യു യൂണിയൻ ഭാരവാഹികളും മത്സരാർഥികളും തമ്മിലുള്ള വാക്കേറ്റമാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൊലീസെത്തി ബലം പ്രയോഗിച്ചാണ് ഇരുവിഭാഗത്തെയും പിടിച്ചുമാറ്റിയത്. മണ്ണാർക്കാട് സിഐ എം ബി രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.









0 comments