ഓശാന ഞായർ ആഘോഷിച്ച് ക്രൈസ്തവ സമൂഹം; വിശുദ്ധ വാരത്തിന് തുടക്കം

തിരുവനന്തപുരം: ജറുസലേമിലെത്തിയ യേശുവിന് നൽകിയ വരവേൽപ്പിൻ്റെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിച്ചു. കഴുതപ്പുറത്തേറി യേശു ജറുസലേം ദേവാലയത്തിലേക്ക് എഴുന്നള്ളിയപ്പോള്‍ വിശ്വാസികള്‍ ഒലീവ് ഇല വീശി വരവേറ്റതിന്റെ ഓര്‍മയാണ് കുരുത്തോല തിരുനാള്‍. ഇതോടെ വിശുദ്ധ വാരത്തിന് തുടക്കമായി. വിവിധ ദേവാലയങ്ങളിൽ കുരുത്തോല തിരുനാളിലെ പ്രത്യേക പരിപാടികൾക്ക് മത മേലധ്യക്ഷൻമാർ മുഖ്യകാർമികത്വം വഹിച്ചു.
കേരളത്തില്‍ ഒരുമയും സാഹോദര്യവും ഉണ്ടെന്നും ആ ഒരുമ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഓശാന ആശീര്‍വാദമായി ഓർമപ്പെടുത്തി. ജാതി- മത ഭേദമന്യേ എല്ലാവരെയും ചേര്‍ത്തുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.









0 comments