കുട്ടികൾക്ക് ശിശുക്ഷേമ സമിതിയിൽ "കാത് കുത്ത് ഉത്സവം"

തിരുവനന്തപുരം : കുട്ടികൾക്കായി വേറിട്ട ചടങ്ങ് ഒരുക്കി സംസ്ഥാന ശിശുഷേമ സമിതി. "കാത് കുത്ത് കമ്മലിടൽ " എന്ന വേറിട്ട പരിപാടിയാണ് കുട്ടികൾക്കായി നടത്തിയത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശിശുക്ഷേമ സമിതിയിലെ ബാലികാ മന്ദിരം, ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ എന്നിവടങ്ങളിലെ കുട്ടികൾക്ക് കാതുകുത്തൽ ചടങ്ങ് നടത്തിയത്.
മൂന്നര വയസുള്ള ശിവാനിയും നൻമയും ഗ്ലോറിയും മുതൽ എട്ടുവയസു വരെയുള്ള അഭികാമിയും അതിഥിയും ഉൾപ്പെടെ പതിനെട്ട് കുരുന്നുകൾക്കാണ് കാത് കുത്തി കമ്മലിട്ടത്. പോറ്റമ്മമാരുടെ പേരുവിളിച്ച് ചിലർ ഉറക്കെ കരഞ്ഞെങ്കിലും അമ്മമാരും ചുറ്റുമുള്ളവരും ആശ്വസിപ്പിച്ചതോടെ പ്രശ്നങ്ങളില്ലാതെ കാതുകുത്ത് പൂർത്തിയാക്കി. കാതുകുത്തിനു ശേഷം മധുരം നൽകിയും ഫോട്ടോ എടുത്തുമാണ് എല്ലാവരും പിരിഞ്ഞത്.
തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയർ പി കെ രാജു, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി, തിരുവനന്തപുരം ചൈൾഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിബ ബീഗം, സമിതി ട്രഷറർ കെ ജയപാൽ, മുട്ടട കൗൺസിലർ അജിത്ത് രവീന്ദ്രൻ, അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ അഡ്വ. ജയചന്ദ്രൻ, രത്നകലാ രത്നാകരൻ എന്നിവർ പങ്കെടുത്തു.








0 comments