മുഖ്യമന്ത്രി 13 മുതൽ നിലമ്പൂരിൽ

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി എം സ്വരാജിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ 13,14,15 തീയതികളിൽ നിലമ്പൂർ മണ്ഡലത്തിലെത്തും. വിവിധ എൽഡിഎഫ് പഞ്ചായത്ത് റാലികൾ ഉദ്ഘാടനംചെയ്യും.
13ന് വൈകിട്ട് നാലിന് ചുങ്കത്തറയിലും, അഞ്ചിന് മൂത്തേടത്തും 14ന് വൈകിട്ട് നാലിന് വഴിക്കടവും അഞ്ചിന് എടക്കരയിലും 15ന് രാവിലെ ഒമ്പതിന് പോത്ത്കല്ലിലും, വൈകിട്ട് നാലിന് കരുളായിയിലും, അഞ്ചിന് അമരമ്പലത്തും പഞ്ചായത്ത് റാലികൾ ഉദ്ഘാടനംചെയ്യും.









0 comments