എം കെ സാനുവിന് അന്ത്യോപചാരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

എം കെ സാനുവിന് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരമർപ്പിക്കുന്നു.
കൊച്ചി: എഴുത്തുകാരനും അധ്യാപകനുമായിരുന്ന പ്രൊഫ. എം കെ സാനുവിന്റെ പൊതുദർശനം എറണാകുളം ടൗൺഹാളിൽ പുരോഗമിക്കുന്നു. മലയാളിയുടെ രാഷ്‌ട്രീയ സാംസ്‌കാരിക ജീവിതത്തിന് ദിശാബോധം പകർന്ന സൗമ്യസാന്നിധ്യമായിരുന്ന സാനുമാഷിന് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരമർപ്പിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ ഒപ്പമുണ്ടായിരുന്നു. മന്ത്രിമാരായ എം ബി രാജേഷ്, കെ രാജൻ, പി രാജീവ്, വി എൻ വാസവൻ എന്നിവരും എം കെ സാനുവിന് അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.
മൃതദേഹം ഞായർ രാവിലെ ഒമ്പതിന് കാരിക്കാമുറി ക്രോസ്റോഡിലെ വസതിയായ ‘സന്ധ്യ’യിൽ കൊണ്ടുവന്നു. തുടർന്ന് പത്തുമുതൽ എറണാകുളം ടൗൺഹാളിൽ പൊതുദർശനം ആരംഭിച്ചു. വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തിൽ സംസ്കരം നടക്കും. അഞ്ചിന് ടൗൺഹാളിൽ അനുശോചനയോഗം ചേരും. ശനിയാഴ്ച വൈകിട്ട് 5.35ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. വീണ് ഇടുപ്പെല്ല് പൊട്ടിയതിനെതുടർന്ന് 25നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയക്കുശേഷം ശ്വാസതടസ്സവും ന്യുമോണിയയും ആരോഗ്യസ്ഥിതി മോശമാക്കി. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം.









0 comments