ഇരട്ട ഫ്ലാറ്റുകൾ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി; യാഥാർഥ്യമായത് 394 കുടുംബങ്ങളുടെ സ്വപ്നം

കൊച്ചി: നിർധന കുടുംബങ്ങൾക്കായി തുരുത്തിയില്‍ സംസ്ഥാന സർക്കാർ കൊച്ചി കോർപ്പറേഷൻ സ്മാർട്ട് സിറ്റി ലിമിറ്റഡുമായി ചേർന്ന് നിർമിച്ച ഇരട്ട ഫ്ലാറ്റുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. 394 നിർധന കുടുംബങ്ങൾക്കാണ് ഇതോടെ ആശ്വാസമായത്. ഭൂമിയില്ലാത്തവരും വീടില്ലാത്തവരുമായ കുടുംബങ്ങളെ കണ്ടെത്തി അവർക്കായാണ് ഫ്ലാറ്റുകൾ നിർമിച്ചത്.
11 നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഒന്നാമത്തെ ടവറില്‍ 300 ചതുരശ്ര അടി വീതമുള്ള 199 യൂണീറ്റുകളാണ് ഉള്ളത്. 13 നിലകളിലായി നിർമ്മിച്ചിട്ടുള്ള രണ്ടാമത്തെ ടവറിൽ ആകെ 195 അപ്പാർട്ട്മെൻ്റുകളാണുള്ളത്. ഓരോ അപാർട്ട്മെൻ്റിലും ഡൈനിംഗ് / ലിവിംഗ് ഏരിയ, ഒരു ബെഡ് റൂം, കിച്ചണ്‍, ബാല്‍ക്കണി, 2 ടോയിലറ്റുകൾ എന്നിവയുണ്ട്.
കോമൺ ഏരിയ, പാർക്കിങ്ങ് സ്ലോട്ടുകൾ, കടമുറികൾ, 105 കെഎല്‍ഡി കപ്പാസിറ്റിയുള്ള സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, അങ്കണവാടി, ലിഫ്റ്റ് സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.









0 comments