ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും

കൊച്ചി : ചേന്ദമംഗലം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പ്രതി ഋതുവിനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും. കസ്റ്റഡി കാലാവധി അവസാനിക്കാറായിരിക്കെഎത്രയും പെട്ടെന്ന് തെളിവെടുപ്പ് നടത്തുക എന്നതാണ് അന്വേഷണ സംഘടത്തിന് മുന്നിലെ പ്രധാന ദൗത്യം.
അതേസമയം, ജനരോഷം അണപ്പൊട്ടുന്ന സ്ഥിതിയാണ് പ്രതിയെ എത്തിച്ച മുഴുവന്‍ സ്ഥലത്തും ഉണ്ടായത്. പ്രതിയെ കയ്യേറ്റം ചെയ്യാനും ഷശ്രമമുണ്ടായി. അതിനാല്‍ കൂടൂതല്‍ പൊലീസിനെ വിന്യസിച്ചായിരിക്കും തെളിവെടുപ്പ് നടക്കുക. ഇക്കാര്യം അന്വേഷണ സംഘം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
നാട്ടുകാര്‍ പ്രതിയുടെ വീട് അക്രമിക്കുന്ന സ്ഥിതിയും ഉണ്ടായി. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായിരിക്കുകയാണ്. ഏറ്റവും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ലക്ഷ്യം വയ്ക്കുന്നത്.
അതേസമയം, അക്രമത്തില്‍ പരിക്കേറ്റ ജിതിന്‍ ഇപ്പോഴും വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മുമ്പേ ഉണ്ടായ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് പ്രതി തുടക്കത്തില്‍ തന്നെ സമ്മതിച്ചിരുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിക്ക് കൊലചെയ്തതില്‍ യാതൊരു വിഷമമോ കുറ്റബോധമോ ഇല്ലെന്നും പൊലീസ് പറഞ്ഞു









0 comments