കോട്ടയം റൂട്ടിൽ ഇന്ന്‌ ട്രെയിൻ നിയന്ത്രണം

train
വെബ് ഡെസ്ക്

Published on Oct 11, 2025, 06:44 AM | 1 min read

തിരുവനന്തപുരം : ചിങ്ങവനം–കോട്ടയം സെക്‌ഷനിൽ പാലത്തിന്റെ അറ്റകുറ്റപ്പണിയെ തുടർന്ന്‌ ശനിയാഴ്ച ഇതുവഴി ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി.​


റദ്ദാക്കിയ ട്രെയിൻ


• കൊല്ലം ജങ്‌ഷൻ–എറണാകുളം ജങ്‌ഷൻ (66310) മെമു എക്‌സ്‌പ്രസ്‌

ആലപ്പുഴവഴി തിരിച്ചുവിടുന്നവ


• തിരുവനന്തപുരം നോർത്ത്‌–എസ്‌എംവിടി ബംഗളൂരു ഹംസഫർ എക്‌സ്‌പ്രസ്‌ (16319). കായംകുളം, ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌ അനുവദിച്ചു

• കന്യാകുമാരി–ദിബ്രുഗഡ്‌ വിവേക്‌ എക്‌സ്‌പ്രസ്‌ (22503). ആലപ്പുഴയിലും എറണാകുളം ജങ്‌ഷനിലും അധിക സ്‌റ്റോപ്പ്‌

• തിരുവനന്തപുരം സെൻട്രൽ–മധുര അമൃത എക്‌സ്‌പ്രസ്‌ (16343). ഹരിപ്പാട്‌, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌

• തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്‌ (16347) കായംകുളം, ഹരിപ്പാട്‌, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌

ഭാഗികമായി റദ്ദാക്കിയവ

• മധുര–ഗുരുവായൂർ എക്‌സ്‌പ്രസ്‌ (16327) കൊല്ലത്ത്‌ യാത്ര അവസാനിപ്പിക്കും

• ഗുരുവായൂർ–മധുര എക്‌സ്‌പ്രസ്‌ (16328) 12ന്‌ പകൽ 12.10ന്‌ കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക

• കോട്ടയം–നിലന്പൂർ റോഡ്‌ എക്‌സ്‌പ്രസ്‌ (16326) 11ന്‌ രാവിലെ ഏറ്റുമാനൂരിൽനിന്നായിരിക്കും പുറപ്പെടുക

വൈകിയോടുന്നവ


• കൊല്ലം ജങ്‌ഷൻ–എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ (66322) 15 മിനിറ്റും

തൂത്തുക്കുടി–പാലക്കാട്‌ ജങ്‌ഷൻ പാലരുവി എക്‌സ്‌പ്രസ്‌ (16791) 10 മിനിറ്റും വൈകിയോടും

​ഹരിപ്പാട്‌ താൽക്കാലിക സ്‌റ്റോപ്പ്‌


തിരുവനന്തപുരം : മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂയം, ആയില്യം ഉത്സവത്തോടനുബന്ധിച്ച്‌ നവംബർ 11 ന്‌ തിരുനെൽവേലി–ജാംനഗർ എക്‌സ്‌പ്രസിന്‌ ഹരിപ്പാട്‌ താൽക്കാലിക സ്‌റ്റോപ്പ്‌ അനുവദിച്ചു. ട്രെയിൻ എത്തുന്ന സമയം പകൽ 12.59.



Tags
deshabhimani section

Related News

View More
0 comments
Sort by

Home