സ്കൂൾ സമയക്രമത്തിൽ മാറ്റം; ഹൈസ്കൂളുകളിൽ അരമണിക്കൂർ അധികം പഠനം

Image: Meta AI
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളുടെ സമയക്രമത്തിൽ മാറ്റവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. ഹൈസ്കൂൾ വിഭാഗത്തിലെ പുതുക്കിയ സമയംപ്രകാരം 9.45 മുതൽ 4.15 വരെയാണ് പ്രവർത്തനം. ഇതോടെ വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും പ്രവൃത്തി സമയത്തിൽ അരമണിക്കൂറിന്റെ വർധനയുണ്ടാകും. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്ഥാപനങ്ങൾക്ക് പുതിയ സമയക്രമം ബാധകമാകും.
യുപി വിഭാഗത്തിന് ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകളും, ഹൈസ്കൂൾ വിഭാഗത്തിന് ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത ആറ് ശനിയാഴ്ചകളും പ്രവൃത്തിദിനമായിരിക്കും. ഒന്നുമുതൽ നാലുവരെ ക്ലാസുകാർക്ക് ഈ അധ്യയന വർഷം അധിക പ്രവൃത്തിദിനങ്ങൾ ഇല്ല.









0 comments