ജയിൽചാട്ടത്തിന് സമാനതകൾ ഏറെ
അന്ന് ജയാനന്ദൻ ; ഇന്ന് ഗോവിന്ദച്ചാമി

ഗോവിന്ദച്ചാമി, റിപ്പർ ജയാനന്ദൻ

റഷീദ് ആനപ്പുറം
Published on Jul 25, 2025, 05:54 PM | 3 min read
2010 ൽ റിപ്പർ ജയാനന്ദൻ. 2025ൽ ഗോവിന്ദച്ചാമി. ഒരേ ജയിൽ. ഒരേ ബ്ലോക്ക്. രണ്ടുപേരും കൊടുംകുറ്റവാളികൾ. ജയിൽ ചാട്ടത്തിന് സ്വീകരിച്ച രീതിയും ഏതാണ്ട് സമാനം. രണ്ടുപേരും സെല്ലിൽനിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ചത് ആക്സോ ബ്ലേഡ്. റിപ്പർ ജയാന്ദനാകട്ടെ ജയിൽ ചാടിയത് രണ്ട് തവണ. കൂടെ ഒരാളെ കൂടി കൂട്ടുക എന്നതും ജയാന്ദന്റെ ‘ നല്ല മനസാണ്’. അപ്പോൾ ഗോവിന്ദചാമിക്ക് പ്രചോദനമായത് ജയാനന്ദനോ എന്ന ചോദ്യം ഉയരുന്നു.
തിരുവനന്തപുരം : 2010ൽ റിപ്പർ ജയാനന്ദൻ. 2025ൽ ഗോവിന്ദച്ചാമി. ഒരേ ജയിൽ. ഒരേ ബ്ലോക്ക്. രണ്ടുപേരും കൊടുംകുറ്റവാളികൾ. ജയിൽ ചാട്ടത്തിന് സ്വീകരിച്ച രീതിയും ഏതാണ്ട് സമാനം. രണ്ടുപേരും സെല്ലിൽനിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ചത് ആക്സോ ബ്ലേഡ്. റിപ്പർ ജയാന്ദനാകട്ടെ ജയിൽ ചാടിയത് രണ്ട് തവണ. കൂടെ ഒരാളെ കൂടി കൂട്ടുക എന്നതും ജയാന്ദന്റെ ‘ നല്ല മനസ്സാണ്’. അപ്പോൾ ഗോവിന്ദച്ചാമിക്ക് പ്രചോദനമായത് ജയാനന്ദനോ എന്ന ചോദ്യം ഉയരുന്നു.
ഏഴ് കൊലപാതകം നടത്തിയ ജയാനന്ദൻ എന്ന ജയൻ വധശിക്ഷയുമായാണ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത്. അവിടെ അതീവ സുരക്ഷയുള്ള പത്താംനമ്പർ ബ്ലോക്കിൽ താമസിപ്പിച്ചു. നിരവധി സെല്ലുള്ള ഈ ബ്ലോക്ക് ജയിലിനകത്തെ മറ്റൊരു ജയിലാണ്. പ്രത്യേകം മതിലും സുരക്ഷാ സംവിധാനവും ഉണ്ട്. ഇതിനകത്തുനിന്ന് മറ്റു ബ്ലോക്കുകളിലേക്ക് കടക്കാൻ അനുമതി വേണം. അതിനിടെ, ജയാനന്ദന്റെ വധശിക്ഷ മരണം വരെ ജീവപര്യമാക്കി സുപ്രിംകോടതി കുറച്ചു. എന്നാൽ കൊടും കുറ്റവാളിയായ ജയാനന്ദൻ ജയിൽ ചാടാൻ തീരുമാനിച്ചു. ഒപ്പം തന്റെ സെല്ലിലുണ്ടായിരുന്ന റിയാസിനെയും കൂട്ടി. അക്കാലത്ത് ജയിലിൽ സിസിടിവി സ്ഥാപിക്കൽ നടക്കുകയായിരുന്നു. അതിന്റെ വർക്കിന്റെ ഭാഗമായി ആക്‌സോ ബ്ലേഡ് ഉപയോഗിച്ചിരുന്നു. അതിന്റെ ഒരു കഷ്‌ണം ഇവർ സംഘടിപ്പിച്ചു. ദിവസവും രഹസ്യമായി അതുപയോഗിച്ച് സെല്ലിന്റെ കമ്പി മുറിച്ചുതുടങ്ങി. സംശയിക്കാതിരിക്കാൻ സെല്ലിനകത്ത് കിടന്നായിരുന്നു കമ്പി മുറിച്ചിരുന്നത്. രണ്ട് കമ്പി മുറിച്ച് മുകളിലേക്ക് മടക്കിവെച്ച് അതിനിടയിലൂടെ പുറത്ത് കടന്നു. ഇതിനായി ശരീരത്തിന്റെ വണ്ണവും കുറച്ചിരുന്നു. ഭക്ഷണത്തിൽ ക്രമീകരണം വരുത്തിയായിരുന്നു ഇത്.
കണ്ണൂരിൽ ഒരേ ബ്ലോക്കിലെ അടുത്തടുത്ത സെല്ലുകളിലായിരുന്നു ജയാനന്ദനെയും ഗോവിന്ദച്ചാമിയേയും താമസിപ്പിച്ചിരുന്നത്. ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനായി അന്ന് ജയാനന്ദൻ തലയണയും തുണിയും ഉപയോഗിച്ച് സെല്ലിൽ ആൾരൂപം ഉണ്ടാക്കിയിരുന്നു. ഗോവിന്ദചാമി ജയിൽ ചാടും മുമ്പ് സമാനമായ ആൾ രൂപം സെല്ലിൽ കണ്ടതായി ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. ഇത് ജയാനന്ദൻ മോഡൽ ഡമ്മി ആണോ ഒറിജിനൽ ആണോ എന്ന് അറിയണമെങ്കിൽ ഗോവിന്ദചാമിയുടെ മൊഴിയെടുക്കൽ പൂർത്തിയാകണം.
രണ്ട് മാസം കഴിഞ്ഞ് ഊട്ടിയിൽനിന്നാണ് ജയാനന്ദനെ പൊലീസ് പിടികൂടിയത്. റിയാസിനെ കാസർകോട്ടെ കാമുകിയുടെ വീട്ടിൽനിന്നും. തുടർന്ന് ജയാനന്ദനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടത്തെ സുരക്ഷാ ബ്ലോക്കായ യു ടി ബ്ലോക്കിലായിരുന്നു ജയാനന്ദനെ പാർപ്പിച്ചത്. എന്നാൽ കണ്ണൂരിലേതിന് സമാനമായ രീതിയിൽ മറ്റൊരു തടവുകാരൻ ഊപ്പ പ്രകാശനേയും കൂട്ടി ജയാനന്ദൻ അവിടെനിന്നും ചാടി. 2013 ജൂൺ ഒമ്പതിനായിരുന്നു എല്ലാവരേയും ഞെട്ടിച്ച് ജയാനന്ദന്റെ രണ്ടാമത്തെ ജയിൽചാട്ടം. എന്നാൽ പ്രകാശനെ ഏഴ് ദിവസത്തിനകം പൊലീസ് പിടികൂടി. സെപ്തംബര്‍ പത്തിനാണ് ജയാനന്ദനെ പിടികൂടാൻ കഴിഞ്ഞത്, തൃശൂർ കൊടുങ്ങല്ലൂരിൽ നിന്ന്.
കണ്ണൂരിൽ ഒരേ ബ്ലോക്കിലെ അടുത്തടുത്ത സെല്ലുകളിലായിരുന്നു ജയാനന്ദനെയും ഗോവിന്ദച്ചാമിയേയും താമസിപ്പിച്ചിരുന്നത്. ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനായി അന്ന് ജയാനന്ദൻ തലയണയും തുണിയും ഉപയോഗിച്ച് സെല്ലിൽ ആൾരൂപം ഉണ്ടാക്കിയിരുന്നു. ഗോവിന്ദച്ചാമി ജയിൽ ചാടും മുമ്പ് സമാനമായ ആൾ രൂപം സെല്ലിൽ കണ്ടതായി ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. ഇത് ജയാനന്ദൻ മോഡൽ ഡമ്മി ആണോ ഒറിജിനൽ ആണോ എന്ന് അറിയണമെങ്കിൽ ഗോവിന്ദചാമിയുടെ മൊഴിയെടുക്കൽ പൂർത്തിയാകണം. ജയാനന്ദനെ പോലെ ഭക്ഷണ ക്രമീകരണത്തിലൂടെ ഗോവിന്ദചാമിയും ശരീരത്തിന്റെ വണ്ണം കുറച്ചിരുന്നു. രണ്ട് കമ്പി മുറിച്ചാലും നല്ല വണ്ണമുള്ളയാൾക്ക് ഒരിക്കലും സെല്ലിൽനിന്ന് പുറത്ത് കടക്കാനാകില്ല. മതിലിൽ തുണിയോ മറ്റോ ഉപയോഗിച്ച് തൂങ്ങി പുറത്തേക്ക് ചാടണമെങ്കിലും ഭാരം കുറയണം. അതിനാലാണ് ഭക്ഷണ ക്രമീകരണത്തിലുടെ ജയിൽ ചാട്ടക്കാർ തടി കുറയ്‌ക്കുന്നത്. ശരിക്കും ജയിൽ ചാട്ടങ്ങൾ ത്രില്ലർ സിനിമയെ വെല്ലുംവിധമുള്ളതാണ്. അതിന് പിന്നിൽ മാസങ്ങളുടെ തയ്യാറെടുപ്പുമുണ്ടാകും. ചിലർക്ക് ജയിൽ ചാട്ടം ത്രില്ലാണ്. അതീവ സുരക്ഷയുള്ള ബ്ലോക്കിൽനിന്നാണ് ഇവരുടെ ചാട്ടം എന്നതും ഗൗരവമാണ്. എന്നാൽ ജയിൽചാട്ടത്തെ രാഷ്‌ട്രീയവൽക്കരിക്കുന്നവർ യുഡിഎഫ് കാലത്താണ് റിപ്പർ ജയാനന്ദൻ പൂജപ്പര ജയിൽ ചാടയതെന്നത് മറച്ചുവെക്കുകയാണ്.









0 comments