ആശമാർക്കുള്ള വിഹിതം 24 ശതമാനം വെട്ടിക്കുറച്ച് കേന്ദ്രം


സ്വന്തം ലേഖകൻ
Published on Mar 26, 2025, 01:00 AM | 1 min read
ന്യൂഡൽഹി : ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി 2024–25ൽ ചെലവഴിച്ച തുകയിൽ മുൻവർഷത്തേക്കാൾ 24 ശതമാനത്തിന്റെ വെട്ടിക്കുറയ്‌ക്കൽ. 2024–25ൽ ചെലവഴിച്ചത് 2499 കോടി രൂപ മാത്രം. കേന്ദ്രവിഹിതവും കേന്ദ്ര ഇൻസെന്റീവിലെ സംസ്ഥാന വിഹിതവും കൂടിചേർന്ന തുകയാണിത്. കേന്ദ്രസർക്കാർ മാത്രം ചെലവാക്കിയ തുകയുടെ കണക്ക് വെളിപ്പെടുത്തിയിട്ടില്ല.
2023–24ൽ ഈ വിഹിതം 3277 കോടിയായിരുന്നു. ഈ തുകയിൽ നിന്നും 23.75 ശതമാനമാണ് ഇപ്പോൾ വെട്ടിക്കുറച്ചിട്ടുള്ളത്– കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം വി ശിവദാസൻ എംപിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഇന്ത്യയിൽ ആകെ 10,30,992 ആശാപ്രവർത്തകരാണുള്ളത്. ആശമാരെ തൊഴിലാളികളായി അംഗീകരിക്കുകയും ശമ്പളവും മറ്റാനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും വി ശിവദാസൻ ആവശ്യപ്പെട്ടു.









0 comments