തുക അനുവദിക്കാതെ കേന്ദ്രം: ഗ്രീൻഫീൽഡ് അതിവേഗ ഇടനാഴി പ്രതിസന്ധിയിൽ

greenfield highway
avatar
നിധിൻ ഈപ്പൻ

Published on Jun 10, 2025, 12:14 AM | 1 min read

പാലക്കാട്: പുതുക്കിയ പദ്ധതി രൂപരേഖയ്ക്ക്‌ കേന്ദ്ര സർക്കാർ തുക അനുവദിക്കാത്തതിനാൽ -കോഴിക്കോട് –- പാലക്കാട്‌ ഗ്രീൻഫീൽഡ് അതിവേഗ ഇടനാഴിയുടെ ടെൻഡർ നടപടി പ്രതിന്ധിയിൽ. ഭൂമിയേറ്റെടുക്കൽ 95 ശതമാനം പൂർത്തിയായപ്പോഴാണ്‌ കേന്ദ്രം രൂപരേഖയിൽ മാറ്റം ആവശ്യപ്പെടത്. ആദ്യ രൂപരേഖയിൽ പാതയിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും 12 വീതം സ്ഥലങ്ങളുണ്ടായിരുന്നു.


ഇത് കുറയ്ക്കാനും ഇരുചക്ര വാഹനങ്ങളെയും കാൽനട യാത്രക്കാരെയും ഒഴിവാക്കി പുതുക്കിയ രൂപരേഖ സമർപ്പിക്കാനുമായിരുന്നു ദേശീയപാത അതോറിറ്റി നിർദേശം. പാത കടന്നുപോകുന്ന വനത്തോട്‌ ചേർന്ന പ്രദേശത്ത്‌ റെയിൽ ഫെൻസിങ് സ്ഥാപിക്കണമെന്നും വനം മന്ത്രാലയം നിർദേശിച്ചു. മാർച്ചിൽത്തന്നെ പുതുക്കിയ രൂപരേഖ നല്‍കിയെങ്കിലും കേന്ദ്രം ഇതുവരെ തുക അനുവദിച്ചിട്ടില്ല. നേരത്തേ അനുവദിച്ച 10,818 കോടിയിൽ 4,000 കോടി ഭൂമി ഏറ്റെടുക്കാനും 6,818 കോടി നിർമാണങ്ങൾക്കുമാണ് വകയിരുത്തിയത്‌. പുതുക്കിയ രൂപരേഖ പ്രകാരം തുക വർധിപ്പിക്കണം.


റെയിൽ ഫെൻസിങ് സ്ഥാപിക്കാൻ ൮൮ കോടി കൂടി വകയിരുത്തിയെങ്കിലും അനുവദിച്ചിട്ടില്ല. കേന്ദ്ര നിർദേശങ്ങൾ കൃത്യമായി നടപ്പാകുന്നുണ്ടെന്ന്‌ വിലയിരുത്താൻ ചുമതലപ്പെടുത്തിയ എറണാകുളം ആസ്ഥാനമായ അൾട്രാ ടെക് എൻവയോൺമെന്റ്‌ കൺസൾട്ടൻസിക്കും തുടർ നിർദേശങ്ങൾ ലഭിച്ചിട്ടില്ല. 300 പേരുടെ 
നഷ്ടപരിഹാര തുക 
നൽകിയില്ല മൂന്നാംഘട്ടത്തിൽ ഭൂമി വിട്ടുനൽകിയ 300 പേർക്കുള്ള നഷ്ടപരിഹാരത്തുകയും കേന്ദ്രം നൽകിയിട്ടില്ല. ഭൂമിരാശി പോർട്ടലിലൂടെയുള്ള സ്ഥലമുടമകളുടെ അക്കൗണ്ടിലേക്കാണ്‌ തുക എത്തുക. പോർട്ടൽ പുതുക്കുകയാണെന്നാണ്‌ ആറുമാസമായി ദേശീയപാത അധികൃതരുടെ വിശദീകരണമെന്ന്‌ ഭൂവുടമകൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home