ബിഗ്‌ ബജറ്റിൽ മുഖം കാണിക്കാം, ഒന്ന്‌ ശരീരം കാണിക്കാമോ?

casting couch
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Mar 27, 2025, 01:46 AM | 2 min read


കൊച്ചി : ‘ബിഗ്‌ ബജറ്റ്‌ സിനിമയിലെ നായികയാക്കാം. എന്നാൽ, ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കണം.’ അടുത്തിടെ ഒരു തമിഴ് സീരിയൽ നടിയോട്‌ വ്യാജ കാസ്‌റ്റിങ്‌ സംഘം ആവശ്യപ്പെട്ടത്‌ ഇങ്ങിനെ. തട്ടിപ്പുസംഘം ചില രംഗങ്ങൾ അഭിനയിച്ചുകാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെട്ടു. നഗ്നയായി അഭിനയിക്കേണ്ട കഥാപരിസരമാണെന്നും അതിനായി ചില സീനുകൾ കാമറയ്‌ക്ക്‌ മുന്നിൽ അഭിനയിച്ചുകാണിക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു. അവരുടെ നിർദേശപ്രകാരം നടി അഭിനയിച്ച വീഡിയോ പിന്നീട് ചില വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡീഷന്റെ പേരിൽ നടന്നത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേയ്‌ക്കും നടിയുടെ വീഡിയോ ഇന്റർനെറ്റിലൂടെ ലോകം മുഴുവനെത്തി.


സിനിമയിൽ വേഷം വാഗ്‌ദാനം ചെയ്‌ത്‌ സ്വകാര്യ വീഡിയോകളും പണവും തട്ടുന്ന വ്യാജ ഓഡീഷൻ സംഘം വ്യാപകമാകുന്നതായി പൊലീസും സൈബർ വിദഗ്‌ധരും മുന്നറിയിപ്പ്‌ നൽകുന്നു. തുടക്കക്കാരായ അഭിനേതാക്കളെയും അഭിനയമോഹികളെയുമാണ്‌ ലക്ഷ്യമിടുന്നത്‌.


ഈയിടെ ‘ജയിലർ 2’ സിനിമയിൽ അവസരം നൽകാമെന്ന പേരിൽ പണം തട്ടാൻ ശ്രമിച്ച സംഘത്തെക്കുറിച്ച് മലയാളിനടി ഷൈനി സാറ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2വിൽ നടന്റെ ഭാര്യാ ൽ അഭിനയിച്ചു കാണിക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു. അവരുടെ നിർദേശപ്രകാരം നടി അഭിനയിച്ച വീഡിയോ പിന്നീട് ചില വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡീഷന്റെ പേരിൽ നടന്നത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേയ്‌ക്കും നടിയുടെ വീഡിയോ ഇന്റർനെറ്റിലൂടെ ലോകം മുഴുവനെത്തി.


സിനിമയിൽ വേഷം വാഗ്‌ദാനം ചെയ്‌ത്‌ സ്വകാര്യ വീഡിയോകളും പണവും തട്ടുന്ന വ്യാജ ഓഡീഷൻ സംഘം വ്യാപകമാകുന്നതായി പൊലീസും സൈബർ വിദഗ്‌ധരും മുന്നറിയിപ്പ്‌ നൽകുന്നു. തുടക്കക്കാരായ അഭിനേതാക്കളെയും അഭിനയമോഹികളെയുമാണ്‌ ലക്ഷ്യമിടുന്നത്‌.


ഈയിടെ ‘ജയിലർ 2’ സിനിമയിൽ അവസരം നൽകാമെന്ന പേരിൽ പണം തട്ടാൻ ശ്രമിച്ച സംഘത്തെക്കുറിച്ച് മലയാളി നടി ഷൈനി സാറ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2വിൽ നടന്റെ ഭാര്യാവേഷം വാഗ്ദാനം ചെയ്താണ് ഷൈനിക്ക് വ്യാജ കാസ്റ്റിങ് കോൾ വന്നത്. തമിഴിൽ അഭിനയിക്കാനുള്ള ആർട്ടിസ്റ്റ് കാർഡിനായി 12,500 രൂപ ചോദിച്ചെന്നും മറ്റു താരങ്ങൾ സഹായിച്ചതുകൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും ഷൈനി അന്ന് വെളിപ്പെടുത്തിയിരുന്നു.


സിനിമ ഓഡീഷിന്റെ പേരിൽ ഫോൺകോളുകളോ സന്ദേശങ്ങളോ വന്നാൽ ഉടനെ തലവച്ച്‌ കൊടുക്കരുതെന്ന്‌ പൊലീസ്‌ പറയുന്നു. സിനിമയുടെ പിന്നണിയിലുള്ളവരോടോ ഔദ്യോഗിക സിനിമാ സംഘടനകളോടോ ഇത്തരം ഓഡീഷൻ നടക്കുന്നുണ്ടോ എന്ന്‌ ആദ്യം തിരക്കുക. ഇല്ലെന്നാണ്‌ മറുപടിയെങ്കിൽ ഉടനെ അടുത്ത പൊലീസ്‌ സ്‌റ്റേഷനിലോ ദേശീയ സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറായ 1930ലോ പരാതി നൽകുക.



deshabhimani section

Related News

View More
0 comments
Sort by

Home