ബാങ്ക് ഉദ്യോഗസ്ഥന് ജാതീയ അധിക്ഷേപം: കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് കെ രാധാകൃഷ്ണൻ എംപി

കൊച്ചി : ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥന് നേരെ ജാതീയ അധിക്ഷേപം ഉണ്ടായ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കെ രാധാകൃഷ്ണൻ എംപി കത്തയച്ചു.
ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എറണാകുളം റീജണൽ ഓഫീസിലാണ് ജീവനക്കാരനു നേരെ മേലുദ്യോഗസ്ഥർ വംശീയവും ജാതീയവുമായ അധിക്ഷേപം നടത്തിയത്. ശാരീരികമായും ആക്രമിച്ചതായി പരാതി നൽകിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്. ജീവനക്കാരന്റെ കുടുംബം എംപിയെ നേരിൽക്കണ്ട് പരാതി നൽകിയിരുന്നു.









0 comments