ബാഗ് താഴെവെച്ച് ചായകുടിക്കാൻ നീങ്ങി, മണ്ണുത്തിയിൽ ബസ് ഉടമയുടെ 75 ലക്ഷ രൂപ കവർന്നു

(ഇടത്) മുബാറകിന്‍റെ ബാഗ് എടുത്തുകൊണ്ടുപോകുന്നു, സിസിടിവി ദൃശ്യത്തിൽനിന്ന്
തൃശൂർ: തൃശൂർ മണ്ണുത്തി ദേശീയപാതയിൽ വൻ കവർച്ച. അറ്റ്ലസ് ബസ് ഉടമ എടപ്പാൾ സ്വദേശി മുബാറകിന്റെ പക്കൽനിന്നും 75 ലക്ഷം രൂപ കവർന്നു. ബംഗളൂരുവിൽനിന്ന് തൃശൂരിൽ ബസ് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കവർച്ച. ബസ് വിറ്റ പണമായിരുന്നു മുബാറകിന്റെ കൈവശമുണ്ടായിരുന്നത്.
ശനി പുലർച്ചെ നാലരയോടെയാണ് സംഭവം. തൃശൂരിൽ എത്തിയ ഉടനെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിന്റെ വരാന്തയിൽ ബാഗ് വെച്ച് ശുചിമുറിയിലേക്ക് മുബാറക് നീങ്ങി. തിരിച്ചുവന്ന് ചായ കുടിക്കാൻ തുടങ്ങിയ ഉടനെയായിരുന്നു കവർച്ച. ബാഗ് കൊണ്ടുപോകുന്നത് കണ്ടയുടനെ മുബാറക് തടയാൻ ശ്രമിച്ചെങ്കിലും സംഘം ഇന്നോവ കാറിൽ കയറി രക്ഷപെട്ടു.
കാറിന്റെ മുന്നിലും പിറകിലും വ്യത്യസ്ത നമ്പർ പ്ലേറ്റുകളായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നോവ കാറിനായി തെരച്ചിൽ നടത്തുന്നുണ്ട്.









0 comments