ചത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണം: കെസിബിസി

കൊച്ചി: ചത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് കെസിബിസി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന ക്രൈസ്തവ വേട്ടയിൽ ആശങ്ക പ്രകടിപ്പിച്ച കെസിബിസി കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കന്യാസ്ത്രീകൾക്ക് ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും പുനഃസ്ഥാപിച്ചു നൽകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
സാർവത്രിക സഭയിൽ നടന്നുകൊണ്ടിരിക്കുന്ന 'പ്രത്യാശയുടെ ജൂബിലി' കേരളസഭാതലത്തിൽ 2025 ഡിസംബർ 13-ന് ശനിയാഴ്ച മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് വിപുലമായി ആചരിക്കാൻ തീരുമാനിച്ചു. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് അഡീഷണൽ സെക്രട്ടറി പുറപ്പെടുവിച്ച ഓർഡറിൽ കെസിബിസി പ്രതിഷേധിച്ചു.
വയനാട് - വിലങ്ങാട് പ്രകൃതി ദുരന്തപുനരധിവാസത്തിന്റെ ഭാഗമായി കെസിബിസി വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ഇരുപതോളം വീടുകൾ പൂർത്തിയായി. 2025 ഡിസംബറോടുകൂടി മുഴുവൻ വീടുകളും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെസിബിസി അറിയിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സമ്മേളിച്ച കെസിബിസി യോഗം മറ്റ് ആനുകാലിക വിഷയങ്ങളും ചർച്ചചെയ്തു.









0 comments