പത്മനാഭസ്വാമി ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തി; ബിഎംഎസ് നേതാവായ മുൻ ക്ഷേത്ര ഉദ്യോഗസ്ഥനെതിരെ കേസ്

തിരുവനന്തപുരം: പത്മനാഭ സ്വാമിക്ഷേത്രത്തെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ബിഎംഎസ് കർമചാരി സംഘം പ്രസിഡന്റായ ബബിലു ശങ്കറിനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു.
മതവിഭാഗത്തെ അപമാനിച്ചതിനും ക്ഷേത്രത്തെ നിരന്തരം അപകീർത്തിപ്പെടുത്തിയതിനും ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) സെക്‌ഷൻ 298, 299 വകുപ്പ് പ്രകാരമാണ് കേസ്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബി മഹേഷിന്റെ പരാതിയിലാണ് നടപടി. തുടർനടപടിക്കായി കേസ് സൈബർ പൊലീസിന് കൈമാറി. ക്ഷേത്രത്തിലെ സീനിയർ ക്ലർക്കായിരുന്ന ബബിലു ശങ്കറിനെ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനും പെരുമാറ്റദൂഷ്യത്തിനും മാർച്ചിൽ പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷം ക്ഷേത്രത്തിനെതിരെ ഇയാൾ നിരന്തരം അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തുകയാണ്.
പത്മനാഭ സ്വാമിക്ഷേത്രത്തിലെ ജീവനക്കാരെന്ന ഫോണില്‍ വിളിച്ചുവരുത്തി കൊല്ലാന്‍ ശ്രമിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു. 2016ലാണ് മോഹൻകുമാർ എന്നയാളെ തൈക്കാടുവച്ച് ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിനുശേഷം മോഹൻകുമാർ ആത്മഹത്യ ചെയ്തിരുന്നു.









0 comments