തൊടുപുഴയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

തൊടുപുഴ: ഇടുക്കി തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഈസ്റ്റ് കലൂർ സ്വദേശി സിബിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കാർ പൂർണ്ണമായും കത്തിനശിച്ചു. റബർ തോട്ടത്തിനുള്ളിലാണ് കത്തിയ നിലയിൽ സിബിയുടെ കാർ കണ്ടെത്തിയത്. അപകടകാരണം വ്യക്തമല്ല.
കാർ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് തീയണച്ചത്. ബന്ധുക്കള്‍ മൃതദേഹം സിബിയുടേതാണെന്നു തിരിച്ചറിഞ്ഞു. വീട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി സിബി കടയിലേക്ക് പോയെന്നാണ് ബന്ധുക്കളുടെ മൊഴി.









0 comments