ക്യാമ്പയിനിൽ 15.5 ലക്ഷത്തോളം സ്‌ത്രീകൾ സ്‌ക്രീനിങ് നടത്തി
കാന്‍സര്‍ സ്‌ക്രീനിങ് ആഴ്‌ചയില്‍ 2 ദിവസം ; ബിപിഎല്‍ വിഭാഗത്തിന് സൗജന്യ പരിശോധന

തിരുവനന്തപുരം
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആഴ്‌ചയിൽ രണ്ട് ദിവസം പ്രത്യേക കാൻസർ സ്‌ക്രീനിങ് ക്ലിനിക് പ്രവർത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ജനകീയ കാൻസർ ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. പുരുഷൻമാർക്കും സ്‌ക്രീനിങ് നടത്തും.
ഫെബ്രുവരി നാലിന് ആരംഭിച്ച ക്യാമ്പയിനിൽ 15.5 ലക്ഷത്തോളം സ്‌ത്രീകൾ സ്‌ക്രീനിങ് നടത്തി. തുടർപരിശോധനയും ചികിത്സയും ഉറപ്പാക്കി. 242 പേർക്ക് കാൻസർ സ്ഥിരീകരിച്ചു.
സ്‌തനാർബുദം, ഗർഭാശയ ഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസറുകൾക്കും സ്‌ക്രീനിങ്ങുണ്ട്.
സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രി, ലാബുകൾ എന്നിവയും ക്യാമ്പയിനിൽ സഹകരിക്കും. ബിപിഎൽ വിഭാഗത്തിന് പരിശോധന സൗജന്യം. എപിഎല്ലിന് മിതമായ നിരക്ക്. ഭാരം കുറയൽ, വിട്ടുമാറാത്ത ചുമ, ശബ്‌ദത്തിലെ മാറ്റം, മലബന്ധം, മൂത്രതടസ്സം, ശരീരത്തിലെ മുഴകൾ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കണം.








0 comments