കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു

മലപ്പുറം: പാലക്കാട് - കോഴിക്കോട് റോഡിൽ കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം പ്രൈവറ്റ് ബസിന് തീപിടിച്ചു. കോഴിക്കോട് പാലക്കാട് റൂട്ടിൽ ഓടുന്ന സന ബസിനാണ് തീപിടിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ തുറക്കലിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചത്. പുക ഉയർന്നപ്പോൾ യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. മലപ്പുറത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു.









0 comments