മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ടുപേർ മരിച്ചു

malapuram accident
വെബ് ഡെസ്ക്

Published on Apr 11, 2025, 12:33 PM | 1 min read

നിലമ്പൂർ: മലപ്പുറം കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കരായ മുട്ടിക്കടവ് മുരളി മന്ദിരത്തിലെ അമർ ജ്യോതി, ബന്ധുവും കണ്ണൂർ സ്വദേശിയുമായ ആദിത്യ എന്നിവരാണ് മരിച്ചത്.


രാവിലെ 10.45ന് കരിമ്പുഴ ടാമറിൻ്റ് ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച അമർ ജ്യോതി നിലമ്പൂരിൽ അഡ്വർടൈസിംഗ് സ്ഥാപനം നടത്തുകയാണ്. ആദിത്യ സിവിൽ സർവീസ് കോച്ചിംഗ് വിദ്യാർഥിയാണ്. ഇരുവരുടെയും മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.





deshabhimani section

Related News

View More
0 comments
Sort by

Home