print edition ദീപാവലി ഓഫറുമായി ബിഎസ്‌എൻഎൽ

തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് ഓഫറുകളും സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു. നവംബർ 15 വരെ പുതിയ പ്രീപെയ്ഡ് മൊബൈൽ കണക്ഷൻ എടുക്കുന്നവർക്ക് ദീപാവലി ഓഫർ ആയി വെറും ഒരു രൂപയ്ക്ക് 30 ദിവസം വാലിഡിറ്റിയും പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്‌എംഎസ്, ഫ്രീ സിം ഉള്ള ദിവാലി ബൊണാൻസാ പ്ലാൻ അവതരിപ്പിച്ചു. 20 വരെ ബിഎസ്‌എൻഎൽ സെൽഫ് കെയർ ആപ്/ ബിഎസ്‌എൻഎൽ വെബ്സൈറ്റ് വഴി 100 രൂപയിൽ കൂടുതൽ റീചാർജ് ചെയ്യുന്നവരിൽനിന്ന് നറുക്കിട്ട് ദിവസവും 10 പേർക്ക് 10 ഗ്രാം വെള്ളിനാണയം വീതം സമ്മാനമായി നൽകും.
60 വയസ്സിനു മുകളിലുള്ളവർക്ക് സീനിയർ സിറ്റിസൺ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്‌എംഎസ്, 365 ദിവസത്തെ വാലിഡിറ്റി, ഫ്രീ സിം എന്നിവ ലഭിക്കും. ബിഎസ്‌എൻഎൽ സെൽഫ് കെയർ ആപ് വഴി 199 ഉം അതിൽ കൂടുതലും രൂപയിൽ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ റീചാർജ് ചെയ്ത് നൽകിയാൽ 2.5ശതമാനം ഡിസ്‌കൗണ്ട് നവംബർ 18 വരെ ലഭിക്കും. ബിഎസ്‌എൻഎൽ സെൽഫ് കെയർ ആപ് / ബിഎസ്‌എൻഎൽ വെബ്സൈറ്റ് വഴി 485 രൂപ, 1,999 രൂപ എന്നീ പ്ലാനുകൾക്ക് റീചാർജ് ചെയ്താൽ 2.5ശതമാനം ഇളവ് നവംബർ 18 വരെ ലഭിക്കും.









0 comments