മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

പാലക്കാട്: മലമ്പുഴ ഡാമില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിന്റെ മക്കള്‍ മുഹമ്മദ് നിഹാല്‍ (20), മുഹമ്മദ് ആദില്‍ (16) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയിലാണ് ഇരുവരും മലമ്പുഴ ഡാമിൽ കുളിക്കാന്‍ ഇറങ്ങിയത്. ഇരുവരും ഡാമിൽ കുളിക്കാനിറങ്ങുന്നത് പതിവായിരുന്നു എന്നാണ് വിവരം.കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന് അപകടത്തിൽപ്പെടുകയായിരുന്നു.
കുട്ടികൾ തിരിച്ചെത്താതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ ഡാമിന്റെ പരിസരത്തുനിന്ന് വസ്ത്രങ്ങളും ചെരുപ്പും കണ്ടെത്തി. തുടർന്ന് ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തി. ഇന്ന് പുലര്‍ച്ചയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കും.









0 comments