തകരാർ പരിഹരിക്കാനായില്ലെങ്കിൽ യുദ്ധവിമാനം എയർലിഫ്‌റ്റ് ചെയ്യും

തിരുവനന്തപുരം
തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ അമേരിക്കൻ നിർമിത എഫ്-35 ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാൻ മുപ്പതംഗ സംഘം ഉടനെത്തും. സംഘത്തിനും തകരാർ പരിഹരിക്കാനായില്ലെങ്കിൽ യുദ്ധവിമാനം എയർലിഫ്റ്റ് ചെയ്യാനും പദ്ധതിയുണ്ട്. ഇതിനായി പ്രത്യേക വിമാനം തലസ്ഥാനത്ത് എത്തും.
തകരാർ പരിഹരിക്കാൻ ബ്രിട്ടീഷ് നേവിയുടെയും വിമാനത്തിന്റെ നിർമാതാക്കളായ അമേരിക്കൻ കമ്പനി ലോക്ക്ഹീഡ് മാർട്ടിന്റെയും എൻജിനിയർമാരായിരിക്കും എത്തുക. ഇവർ യാത്രയ്ക്കായി കേന്ദ്രാനുമതി തേടി. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനമാണ് തകർന്നതെന്നാണ് വിവരം. കടലിൽ നൂറ് നോട്ടിക്കൽമൈൽ അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന പടക്കപ്പലിൽ നിന്ന് ബ്രിട്ടീഷ് എൻജിനിയർമാരെത്തി ശ്രമിച്ചിട്ടും തകരാർ പരിഹരിക്കാനായില്ല. യുദ്ധവിമാനം ഇപ്പോഴും വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ബേ- 4ലാണ്. കഴിഞ്ഞ 15നാണ് ബ്രിട്ടീഷ് നാവികസേന ഉപയോഗിക്കുന്ന, അമേരിക്കൻനിർമിത എഫ്-35ബി സ്റ്റെൽത്ത് ഫൈറ്റർ വിമാനം അടിയന്തരമായി നിലത്തിറക്കിയത്.









0 comments