നവജാത ശിശുവിൻ്റെ മൃതദേഹം ക്വാറിയിൽ; സഞ്ചിയിൽ കെട്ടിയ നിലയിൽ

ക്വാറിയിൽ നിന്നും കണ്ടെടുത്ത നവജാത ശിശുവിൻ്റെ മൃതദേഹം പൊലീസ് പരിരോധിക്കുന്നു.
ഷൊർണൂർ: നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി. ഷൊർണൂർ കൂനത്തറ ത്രാങ്ങാലിയിലെ ക്വാറിയിൽ സഞ്ചിയിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ആറ്റൂർ സ്വദേശിനിയായ സ്വപ്നയാണ് (37) ചെറുതുരുത്തി വീട്ടിലെ ശുചിമുറിയിൽ കുഞ്ഞിനെ പ്രസവിച്ചത്. പുറത്തുവന്ന നവജാത ശിശുവിനെ സഞ്ചിയിലാക്കി സൂക്ഷിക്കുകയും പിന്നീട് ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതി ഗർഭിണിയാണെന്ന് കാര്യം വീട്ടുകാർക്ക് അറിയില്ലായിരുന്നു എന്നാണ് മൊഴി. ഇവർ എട്ടുമാസം ഗർഭിണിയായിരുന്നു. ഗർഭം അലസിപ്പിക്കുന്നതിനായിയ സംഭവത്തിന് ഏതാനും ദിവസം മുമ്പ് സ്വപ്‌ന മരുന്നു കഴിച്ചിരുന്നു. അമിത രക്തസ്രാവമായതിനാൽ വിശ്രമം ആവശ്യമാണെന്ന കാരണം പറഞ്ഞാണ് യുവതി ഭർതൃവീട്ടിൽ നിന്നും ഞായറാഴ്ച കൂനത്തറയിലെ സ്വന്തം വീട്ടിലേക്ക് പോയത്. സഞ്ചിയിൽ രക്തം പുരണ്ട തുണികളം മറ്റുമാണെന്ന് സഹോദരനെ വിശ്വസിപ്പിച്ച് ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതൊന്നും അറിയാതെ സഹോദരനാണ് സഞ്ചി സപീമത്തെ ക്വാറിയിൽ ഉപേക്ഷിച്ചത്.
തുടർന്ന് തിങ്കളാണ് ഭർതൃ വീട്ടിലെത്തിയ യുവതി അമിത രക്തസ്രാവത്തെ തുടർന്ന് ഭർത്താവുമൊത്ത് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അവിടെ നിന്നും സംശയം ബലപ്പെട്ടതിനെ തുടർന്ന് ഡോക്ടർ പൊലീസിൽ വിവരം അറിയിച്ചു. ചെറുതുരുത്തി പൊലീസും ഫോറൻസിക് വിഭാഗവും ചേർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌പോർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന പൊലീസ് അറിയിച്ചു.









0 comments