കാഞ്ഞങ്ങാട് കടൽ തീരത്ത് മൃതദേഹം കണ്ടെത്തി; പഴകിയ നിലയില്‍

കാഞ്ഞങ്ങാട്: കാസർകോട് കാഞ്ഞങ്ങാട് കടൽ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് മരക്കപ്പ് കടപ്പുറം കടൽ തീരത്ത് പഴകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഏകദേശം രണ്ട് മൂന്ന് ആഴ്ച പഴക്കം ഉണ്ടെന്നാണ് സൂചന. ആളെ തിരിച്ചറിഞ്ഞില്ല. രാവിലെ ജോലിക്ക് പോയ ഹരിത കർമ സേന പ്രവർത്തകരാണ് മൃതദേഹം കണ്ടത്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു









0 comments